 
മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. 112 വർഷത്തെ പഴക്കമുള്ള സ്കൂളിന് കിഫ്ബി പദ്ധതിയിൽ നിന്ന് മൂന്ന് കോടിയും മുൻ റാന്നി എം.എൽ.എ രാജു ഏബ്രഹാമിന്റെ പ്രാദേശികവികസന ഫണ്ടിൽ നിന്നും 50,0000 ലക്ഷം രൂപ അടങ്ങുന്ന 3.5 കോടിയുടെ മൂന്ന് നിലകളിലെ രണ്ട് ബ്ലോക്കുകളായിട്ടുള്ള കെട്ടിടത്തിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. നാല് നിലകൾ നിർമ്മിക്കാവുന്ന അസ്ഥിവാര രൂപകല്പന ചെയ്ത കെട്ടിടത്തിന് 14,000 ചതുരശ്ര അടിയിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ഇതിൽ അഞ്ച് ക്ലാസ് മുറികളും ,രണ്ട് പരീക്ഷണശാലകളും , 12 ശുചിമുറികളും ,300 ചതുരശ്ര അടി ഓഡിറ്റോറിയം, ഭിന്നശേഷിക്കാർക്കും അങ്കപരിമിതർക്കുമായി പ്രത്യേകം ശുചിമുറികളും മറ്റ് സജ്ജീകരണങ്ങളും ഉൾപ്പെടുന്നു. ഈ സാമ്പത്തിക വർഷം കെട്ടിട നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കത്ത വിധത്തിലാണ് പണികൾ പുരോഗമിക്കുന്നത്. 1910ൽ പെൺപള്ളിക്കുടമായി തുടങ്ങിയ സ്കൂൾ 1966ൽ ഹൈസ്കൂൾ ആകുകയും 1990 ൽ ഹയർസെക്കൻഡറി നിലവാരത്തിലേക്ക് എത്തിക്കുകയും
ചെയ്തു. പണികൾപൂർത്തിയാവുന്നതോടെ സ്കൂളിന്റെ മുഖച്ഛായ മാറും.
112 വർഷത്തെ പഴക്കമുള്ള സ്കൂൾ
കിബ് യിൽ നിന്ന് 3.5 കോടി