അടൂർ :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറത്ത് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്കൂളുകളിലും മാസ്കും സാനിറ്റൈസറും തെർമൽ സ്കാനറും നൽകി. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അനിൽ പൂതക്കുഴി, മറിയാമ്മ തരകൻ, പഞ്ചായത്തംഗങ്ങളായ സൂസൻ ശശികുമാർ, ശ്രീലേഖ ഹരികുമാർ, ആർ.രമണൻ, എ.സ്വപ്ന, കെ.പുഷ്പവല്ലി, റോസമ്മ ഡാനിയേൽ, വില്ലേജ് ഓഫീസർ എം.ജെ ബിജ എന്നിവർ പ്രസംഗിച്ചു.