കോന്നി: ടൗണിൽ കൊതുകുശല്യം രൂക്ഷമാകുന്നു. ഓടകളിലും, നാരായണപുരം മാർക്കറ്റിനു സമീപത്തും കെട്ടിക്കിടക്കുന്ന ചപ്പുചവറുകളും, വെള്ളാട്ടു തോട്ടിൽ കെട്ടികിടക്കുന്ന മാലിന്യങ്ങളും കൊതുകുകൾ പെരുകാൻ കാരണം. അധികൃതർ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.