പഴകുളം : മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയിലെ യുവജന വേദിയുടെ നേതൃത്വത്തിൽ യുവജന ദിനം ആചരിച്ചു .താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാ സാഹിബ് അദ്ധ്യക്ഷതവഹിച്ചു.യൂത്ത് ക്ലബ് പ്രസിഡന്റ് ഹരികൃഷ്ണൻ, യുവത രക്ഷാധികാരി കുടശനാട് മുരളി, സുനിൽകുമാർ, അൽത്താഫ്, അജ്മൽ,അഖിൽ വർഗീസ്,ബിനു പനച്ചിവിള, എസ് വിദ്യ എന്നിവർ പ്രസംഗിച്ചു.