പത്തനംതിട്ട : ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കാര്യാലയത്തിന് കീഴിലുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.ജില്ലാ കമ്മിറ്റി ചെയർമാൻ എസ്.സൂരജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ സൂപ്രണ്ട് എസ്.സിമി, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.