അടൂർ : ഗാന്ധി ഭവൻ ഐ.ആർ.സി.എ യുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മദ്യ വിരുദ്ധ സമ്മേളനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷൈലജ പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ മുഖ്യാധിയായിരുന്നു. മാർ ക്രിസ് സ്റ്റോസ്‌റ്റം കോളേജ് പ്രിൻസിപ്പൽ ഇട്ടി വർഗീസ് മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മദ്യവിരുദ്ധ ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ ഉണ്ണിത്താൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പഴകുളം ശിവദാസൻ , വിനയ ദാസ്, വിക്ടർ ജോർജ് , കുടശനാട് മുരളി, എസ് അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.