പത്തനംതിട്ട: റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹൻ ആവശ്യപ്പെട്ടു. ഉൽപ്പാദന ചെലവും സംസ്കരണ കൂലിയും കണക്കാക്കുമ്പോൾ റബറിന് സ്ഥിരവില 300രൂപയാക്കണം. റബർ ഇറക്കുമതി നിറുത്തിവച്ച് കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണം.