loan

പത്തനംതിട്ട : ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. ജില്ലയിലെ എല്ലാപഞ്ചായത്തുകളിലുമുള്ള ഒ.ബി.സി വിഭാഗത്തിലും , മത ന്യൂനപക്ഷ വിഭാഗത്തിലും ( ക്രിസ്ത്യൻ , മുസ്ലിം ) പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരിൽ നിന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരത്തിനും പത്തനംതിട്ട ഹെഡ്‌ പോസ്റ്റോഫീസിനു സമീപം പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 04682226111, 2272111, 9447710033.