little-kites

പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂൾതല ക്യാമ്പുകൾ സമാപിച്ചു. 83 യൂണിറ്റുകളിൽ നിന്നുള്ള 2313 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് നടത്താൻ കഴിയാതിരുന്ന രണ്ടുവിദ്യാലയങ്ങളിലും പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും പിന്നീട് അവസരം ഒരുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ക്യാമ്പിൽ പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഭാഗത്തിലെ തുടർസാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പിന്റെ തുടർച്ചയായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ് ജില്ലാക്യാമ്പിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഫോൺ : 9447907657.