തിരുവല്ല : മലയിത്ര ദേവീക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്നുവന്നിരുന്ന കലാപരിപാടികളും അന്നദാനവും കൊവിഡ് മാർഗനിർദേശങ്ങളെ തുടർന്ന് ഒഴിവാക്കിയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പൊങ്കാലയും ചാണിക്കാവ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്തും ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലിയും ആചാരപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.