കുമ്പഴ : തുണ്ടുമൺകര കോട്ടപ്പാറ കുടിവെള്ള പദ്ധതി ഉടനടി പ്രവർത്തനക്ഷമമാക്കണമെന്ന് കേരള കോൺഗ്രസ് (എം ) കുമ്പഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം മുടങ്ങിയതുമൂലം പള്ളിപ്പടി മുക്കടപ്പുഴ റോഡ്, കളീക്കൽ പടി, പ്ലാവേലി റോഡ്, പുരയിടത്തിൽ പടി, മാമ്പ്രപടി, പനംതോപ്പ്, മൈലാടുംപാറ താഴം, അയത്തിൽപ്പടി, മയിലാടുംപാറ, തുണ്ടുവിളപ്പടി, കണിച്ചേരിക്കുഴി, പള്ളിക്കുഴി, പരുത്തിയാനിക്കൽ പ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടുന്നു. യോഗത്തിൽ പ്രസിഡന്റ് ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. സുജ അജി , ജയമോഹൻ, ജെസി ജോർജ്, സി.പി ജോൺ, ശമുവേൽ കടക്കണ്ണിൽ, വി.ജി.എ ബ്രഹാം, ജെയിംസ്, സന്തോഷ് എന്നിവർ പ്രസംഗിച്ചു.