തിരുവല്ല: നഗരസഭയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗരഉപജീവന ദൗത്യത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കല്ലൂപ്പാറ എൻജിനിയറിംഗ് കോളജിൽ ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്‌നീഷ്യൻ -മറ്റു ഗൃഹോപകരണങ്ങൾ എന്നീ കോഴ്‌സുകളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ള നഗരസഭയിലെ സ്ഥിരതാമസക്കാരായ 18നും 35നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞയോഗ്യത പത്താംക്ലാസ് വിജയം. സൗജന്യ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനുള്ള പിന്തുണയും നൽകും. ഈമാസം 25ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ കുടുംബശ്രീ സി.ഡി.എസുമായോ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 95448 62039.