 
പത്തനംതിട്ട: സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പമ്പാ നദീതീര ജൈവവൈവിദ്ധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ട പ്രവൃത്തികൾ വൃക്ഷത്തൈകളും രാമച്ചവും നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആറന്മുളയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.സി. ജോർജ് തോമസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ് കമ്മിറ്റി അംഗം മാത്യു കോശി പുന്നക്കാട്, വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, ഇലന്തൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില എസ്. നായർ, ജൂലി ദിലീപ്, ജൈവവൈവിദ്ധ്യ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ. എൻ സുധീഷ് , റിസർച്ച് ഓഫീസർ ഡോ. സി ജി പ്രദീപ് , ജില്ലാ കോർഡിനേറ്റർ അരുൺ സി.രാജൻ, അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.അനഘ, ആറന്മുള ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസാദ് പേരുങ്കൽ, പരിസ്ഥിതി പ്രവർത്തകൻ ശ്രീരംഗൻ ആറന്മുള , വികസന സമിതി പ്രസിഡന്റ് അശോകൻ, തുടങ്ങിയവർ പങ്കെടുത്തു.