പത്തനംതിട്ട: എസ്. എൻ.ഡി.പി യോഗം വള്ളിക്കോട് 81-ാം നമ്പർ ശാഖയിലെ വട്ടക്കൂട്ടത്തിൽ (ദയാ ഭവനം ) ഗായത്രിക്ക് പത്തനംതിട്ട യൂണിയൻ നിർമ്മിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടീൽ 24 ന് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കുമെന്ന് യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അറിയിച്ചു.