കോന്നി സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കോന്നിതാഴം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ ചെറിയാൻ (ഷാജി -45) ആണ് വെട്ടേറ്റത് .വ്യാഴാഴ്ച്ച രാത്രി 10 ന് താവളപ്പാറയിലാണ് സംഭവം പ്രദേശത്തെ ചിലർ തമ്മിലുണ്ടായ സംഘർഷത്തിൽ ജോൺസൺ തടസം പിടിക്കാൻ ചെന്നപ്പോഴാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോൺസണെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രകടനം നടത്തി.ഏരിയ കമ്മിറ്റി അംഗങ്ങളായ എം .എസ്. ഗോപിനാഥൻ, ജിജോ മോഡി, ആർ. ഗോവിന്ദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കെ. വിജയൻ ,ഡി .വൈ .എഫ് ഐ മേഖല പ്രസിഡന്റ് വിപിൻ വേണു എന്നിവർ സംസാരിച്ചു.