കോന്നി: കോന്നി കാർഷിക വികസന ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശികയായവർക്ക് ആനുകൂല്യങ്ങളോടെ വായ്‌പ അവസാനിപ്പിക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അറിയിച്ചു. മരിച്ചവരുടെയും ഗുരുതരരോഗം ബാധിച്ചവരുടെയും വായ്പകൾ പ്രേത്യക ഇളവുകളോടെ അവസാനിപ്പിക്കാം. കുടിശികയായി നടപടികളിൽ ഇരിക്കുന്ന വായ്പക്കാർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ്‌ എസ്.വി. പ്രസന്നകുമാർ അറിയിച്ചു.