തിരുവല്ല: നിരണം മരുതൂർകാവ് വനദുർഗാ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം 25 മുതൽ 31 വരെ നടക്കും. ദിവസവും 7.30ന് തുടങ്ങും. 31ന് വൈകിട്ട് നാലിന് പനയ്ക്കാമറ്റം കടവിൽ അവഭൃഥസ്നാനം. ഫെബ്രുവരി ഒന്നിന് പ്രതിഷ്ഠാദിന ഉത്സവം നടത്തും. രാവിലെ എട്ടിന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കലശപൂജ. 10ന് പൊങ്കാല. മേൽശാന്തി ഈശ്വരൻപോറ്റി ദീപം പകരും. രാത്രി 7.30ന് ഭജന.