തിരുവല്ല : കടപ്ര ഇലഞ്ഞിമാംപള്ളത്ത് ദുർഗാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നടത്തി. തന്ത്രി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി നന്ദനൻ നമ്പൂതിരി, സപ്താഹ യജ്ഞാചാര്യൻ നങ്ങ്യാർകുളങ്ങര ബാലകൃഷ്ണ സ്വാമി എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാൻ പൊങ്കാല ഉദ്ഘാടനം ചെയ്തു. ഭരണസമിതി പ്രസിഡന്റ് ഇ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഹേഷ് കൃഷ്ണൻ, ഇ.ആർ.അനിയൻ, ഇ.ആർ.രാഘവൻ, രവി ളാഹപ്പറമ്പിൽ, ഇ.പി.അജിത്ത്, ലളിതാപ്രസാദ്, വിലാസിനി, പ്രിയ ഉണ്ണി, ഇ.ആർ.രാജമ്മ എന്നിവർ പ്രസംഗിച്ചു.