 
മല്ലപ്പള്ളി: എജ്യു-ഫെസ്റ്റ് സുരക്ഷാസെമിനാർ മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് ഉദ്ഘാടനംചെയ്തു.
ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളെ മനസിലാക്കാൻ അഞ്ചാം ക്ലാസ് മുതൽ ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ് പ്രസംഗിച്ചു. കീഴ്വായ്പൂര് പൊലീസ് സബ് ഇൻസ്‌പെക്ടർ പി .പി.മനോജ് ക്ലാസെടുത്തു.