പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന ജിവനക്കാർക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ് റദ്ദു ചെയ്ത ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ .ജി .ഒ .അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ,ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ് എന്നിവർ ആവശ്യപ്പെട്ടു. പൊതുയാത്രാ സൗകര്യം ഉപയോഗിക്കുകയും ജോലിസ്ഥലത്ത് ,സാമുഹിക അകലം പാലിക്കുവാൻ കഴിയാത്ത വിധം സ്ഥലപരിമിതികളുള്ള ഓഫീസുകൾ ഉള്ളതുമായ സാഹചര്യത്തിൽ രോഗ വ്യാപനം വർദ്ധിക്കുകയാണ്. പല സർക്കാർ ഓഫീസുകളിലും കൊവിഡ്​ ക്ലസ്റ്റർ രൂപപ്പെട്ടു.