23-mg-kannan
എം.ജി.കണ്ണൻ അനുമോദിക്കുന്നു .

പന്തളം: തോട്ടക്കോണം മംഗലശേരിൽ സതീഷ് കുമാറിന്റെയും ആശയുടെയും മകളും ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനിയുമായ, ദേശീയ റോളർ സ്‌കേറ്റിംഗിൽ വെങ്കല മെഡൽ നേടിയ ആവണിയെ കോൺഗ്രസ് രണ്ടാം വാർഡു കമ്മിറ്റി അനുമോദിച്ചു. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു . വാർഡ് കൗൺസിലർ കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു കൗൺസിലർ സുനിതാ വേണു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ, രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.