പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ 73-മത് വാർഷിക ആഘോഷം ഇന്ന് നടക്കും. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, മിഷൻ നേതാജി ഫൗണ്ടർ മെമ്പർ ശ്രീജിത് പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺ ലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ തത്സമയം പരിപാടികൾ കാണാം.