 
കോഴഞ്ചേരി: ഗാന്ധിജിയുടെ ആറന്മുള സന്ദർശന 85-ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഖാദി പ്രചാരണത്തിന് തുടക്കം കുറിച്ചു. ദേശീയതയും ഖാദിയുമായുള്ള ബന്ധം പുതുതലമുറയിൽ എത്തിക്കുക ലക്ഷ്യമാക്കി ഖാദി ഉൽപ്പാദക വിപണന സഹകരണ സംഘമായ ക്രീഡിന്റെ ആഭിമുഖ്യത്തിലാണ് പ്രചാരണ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. ആറന്മുളയിൽ നടന്ന സമ്മേളനം ഡോ.ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ 85വർഷം മുൻപ് ഇലന്തൂരിൽ സ്വീകരിച്ച ഉടയൻകാവിൽ കെ.മീനാക്ഷിയമ്മക്ക് ക്രീഡ് സഹകരണ സംഘം പ്രസിഡന്റ് ടി.ജെ.ഹരികുമാർ ഖാദി വസ്ത്രങ്ങൾ കൈമാറി പ്രചാരണത്തിന് തുടക്കം കുറിച്ചു. സെക്രട്ടറി പോൾരാജ്, മാർക്കറ്റിംഗ് മാനേജർ ടി.ആർ.സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.