കോന്നി:​ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേ​ഴ്‌സൺ തുളസീമണിയമ്മയുടെ അദ്ധ്യക്ഷതയിൽ കൊവിഡ് അവലോകനയോഗം നടത്തി. പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. കോന്നി താലൂക്ക് ആശുപത്രി ജീവനക്കാരും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട പി.എച്ച്.സിയിലെ ജീവനക്കാരും പങ്കെടുത്തു.