23-amar-jyothi
നേതാജിയുടെ 125​ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രമാടം നേതാജി സ്‌കൂളിലെ കുട്ടികൾ ഒരുക്കിയ അമർ ജ്യോതി

പ്രമാടം: നേതാജിയുടെ ഓർമ്മകൾക്ക് മരണമില്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട് ജന്മവാർഷികത്തിൽ 'അമർ ജ്യോതി' തെളിച്ച് പ്രമാടം നേതാജി ഹയർ സെക്കൻഡറി വാർഷികദിനാഘോഷം വേറിട്ടതാക്കി. സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ ആയിരം മൺചിരാതുകളിൽ ഒരേ സമയം ദീപം കൊളുത്തിക്കൊണ്ടായിരുന്നു ജന്മവാർഷികത്തിനും വാർഷികഘോഷത്തിനും തുടക്കമിട്ടത്.കൊവിഡ് നിയന്ത്രണമുള്ളതിനാൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് പരിപാടികൾ സംപ്രേഷണം ചെയ്തത്. സ്‌കൂൾ മനേജർ ബി.രവീന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ പൊതുസമ്മേളനം അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.സി. ഡയറക്ടർ കെ.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൽ.നവനീത് പുരസ്‌കാര സമർപ്പണവും നടത്തി. ജില്ലാ പഞ്ചായത്തംഗം റോബിൻപീറ്റർ സ്ഥാപക അനുസ്മരണവും ശ്രീജിത്ത് പണിക്കർ നേതാജി അനുസ്മരണവും നടത്തി. പഞ്ചായത്തംഗങ്ങളായ ലിജ ശിവപ്രകാശ്, കെ.എം.മോഹനൻ,പി.ടി.എ. പ്രസിഡന്റ് വി.ശ്രീനിവാസൻ, കെ.ജയകുമാർ, ശ്രീലത.സി, ദിലീപ് ആർ.അജൻ പിള്ള എൻ.എസ്.എന്നിവർ സംസാരിച്ചു. അംബരീഷ് തടത്തിലും അമിതാദമോദരനും ചേർന്ന് സംവിധാനം ചെയ്ത നൂപുരം നൃത്താവിഷ്‌കാരവും ഓൺലൈനിലൂടെ സംഘടിപ്പിച്ചു. കൽക്കട്ട മ്യൂസിയത്തിലെ നേതാജിയുടെ അപൂർവ ചിത്രങ്ങളുടെ ആർട്ട് ഗാലറിയും ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ കൊവിഡ് കാല കലാസൃഷ്ടികളുടെ വിപുലമായ പ്രദർശനവും നടന്നു.