fire
മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം തരിശു പാടശേഖരത്തിലെ പുല്ലിലേക്കു പടർന്നു പിടിച്ച തീ ഫയർഫോഴ്സ് സംഘം അണക്കാൻ ശ്രമിച്ചപ്പോൾ

ചെങ്ങന്നൂർ: മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം തരിശുപാടശേഖരത്തിലെ പുല്ലിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പാടശേഖരത്തിന് നടുഭാഗത്തെ പുല്ലിലാണ് തീ പടർന്നുപിടിച്ചത്. സമീപവാസികൾ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസാദ്, സീനിയർ ഫയർ ഓഫീസർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പാടശേഖരത്ത് ഫയർഫോഴ്സ് വാഹനം കടന്നുചെല്ലാൻ സൗകര്യമില്ലാത്തതിനാൽ മറ്റ് മാർഗങ്ങളിലൂടെയാണ് തീ അണച്ചത്. ഫയർ ഓഫീസർമാരായ ബേബിജോൺ, സുധീഷ്, സഞ്ജയൻ, എസ്.ബിജു, ഹരിദാസ്, എഫ്.ആർ.ഒ.ഡി ബിജു.ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.