അടൂർ: മൈക്രോ ഡൊണേഷൻ ഫണ്ടിംഗ് കളക്ഷന്റെ അടൂർ മണ്ഡലംതല ഉദ്ഘാടനം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളി വിളക്കിതല നായർ സമാജം ഡയറക്ടർ ബോർഡ് മെമ്പറും, കോൺഗ്രസ്‌ ബി അടൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായ അടൂർ ആനന്ദനിൽ നിന്നും നമോ ആപ്പ് വഴി മൈക്രോ ഡോണെഷൻ സ്വീകരിച്ചു നിർവഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, സെക്രട്ടറിമ്മാരായ ജിനു.ആർ,അനിൽ ചെന്താമര, ട്രഷറർ എസ്.വേണുഗോപാൽ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ വിനോദ് വാസുദേവൻ, ഐ.ടി ആൻഡ് സോഷ്യൽ മീഡിയ മണ്ഡലം ജോയിന്റ് കൺവീനർ അഖിൽ ചന്ദ്രൻ, ബി.ജെ.പി പന്തളം ഏരിയ ജനറൽ സെക്രട്ടറി അനൂപ് എന്നിവർ നേതൃത്വം നൽകി.