കോന്നി: പൂവൻപാറ, അയത്തിൽ, അനിൽകുമാറിന്റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന് പാലിന്റെ നിറം കണ്ടു. ഞായറാഴ്ച്ച രാവിലെ വീട്ടുകാർ വെള്ളം കോരാൻ ചെന്നപ്പോഴാണ് നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടത്. വീട്ടുകാർ കോന്നി തഹസിൽദാരെ വിവരമറിയിച്ചു. ഇന്ന് കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും.