പ്രമാടം : പ്രമാടം പഞ്ചായത്തിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡ് വിഹിതം വീതംവച്ചതിൽ നിന്ന് യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകൾ ഒഴിവാക്കിയതായി ആരോപണം. 2022-23 പദ്ധതി കാലയളവിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനമെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിന് ലഭിച്ച ഒരു കോടി രൂപ ഏകപക്ഷീയമായി എൽ.ഡി.എഫ് അംഗങ്ങൾക്ക് നൽകുകയായിരുന്നെന്ന് അവർ ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളിൽ കൂടി ഫണ്ട് വിഹിതം ലഭിച്ചില്ലെങ്കിൽ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പാർലമെന്ററി യോഗം അറിയിച്ചു.എം.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. എം.വി. ഫിലിപ്പ്, നിഖിൽ ചെറിയാൻ, പ്രസീത രഘി, കുഞ്ഞന്നാമ്മ, ആനന്ദവല്ലിയമ്മ, രാഗി സനൂപ് എന്നിവർ പ്രസംഗിച്ചു.