പ​ന്ത​ളം: പ​ന്ത​ളം പ്ര​സ് ക്ല​ബ് സൗ​ഹൃ​ദ സം​ഗ​മ​വും അ​നു​മോ​ദ​ന​വും ന​ട​ത്തി. പ​ന്ത​ളം ന​ഗ​ര സ​ഭാ​ദ്ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷ് സം​ഗ​മം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ​ന്ത​ളം പ്ര​സ് ക്ല​ബിൽ ന​ട​ന്ന ച​ട​ങ്ങിൽ പ്ര​സി​ഡന്റ് നൂ​റ​നാ​ട് മ​ധു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. 40 വർ​ഷ​ത്തി​ലേ​റെ​യാ​യി പ​ന്ത​ള​ത്തു ഫൗ​സി​യ ഡ്രൈ​വിം​ഗ് സ്​കൂൾ ന​ട​ത്തു​ക​യും അ​തോ​ടൊ​പ്പം ത​ന്നെ സാ​മൂ​ഹി​ക, സാം​സ്​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വർ​ത്തി​ച്ചും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഹ​ബീ​ബ് റ​ഹ്മാ​നെ ച​ട​ങ്ങിൽ ആ​ദ​രി​ച്ചു. പ​ന്ത​ളം ക​ട​യ്​ക്കാ​ട് ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം അ​മീൻ ഫ​ലാ​ഹി അൽ ബാ​ഖ​വി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പി.എ​സ്.ധർ​മ്മ​രാ​ജ്, എ.ബി​ജു, ഹ​ബീ​ബ് റ​ഹ്മാൻ,എ.ഷാ​ന​വാ​സ് ഖാൻ കെ.എ.ഗോ​പാ​ല​കൃ​ഷ്​ണൻ നാ​യർ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.