shoot

പ്രമാടം : ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്റെയും റൈഫിൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിൽ നടന്ന ജില്ലാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സ്‌പോർട്‌സ് കൗൺസിൽ ജില്ലാപ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഡി വൈ. എസ്.പി കെ.സജീവ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഗീതാകുമാരി , ഡോ.ജഗൻ മോഹൻ, കല്ലുകളം മനോജ്, സംസ്ഥാന സെക്രട്ടറി ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.