പ​ന്ത​ളം: കേ​ര​ളാ സ്റ്റേ​റ്റ് സർ​വീ​സ് പെൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യൻ പാ​ല​മേൽ വ​ട​ക്ക് യൂ​ണി​റ്റ് വാർ​ഷി​ക​വും ജ​ന​പ്ര​തി​നി​ധി​കൾ​ക്ക് സ്വീ​ക​ര​ണ​വും നൽ​കി. എ.കെ.നാ​രാ​യ​ണ​ക്കു​റു​പ്പ് ന​ഗ​റിൽ ചേർ​ന്ന വാർ​ഷി​ക സ​മ്മേ​ള​നം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.ജോ​ഷ്വാ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. യൂ​ണി​റ്റ് പ്ര​സി​ഡന്റ് പി.പ​ര​മേ​ശ്വ​രൻ പി​ള്ള അദ്ധ്യ​ക്ഷ​നാ​യി. ജ​ന​പ്ര​തി​നി​ധി​കൾ​ക്ക് നൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തിൽ മ​ന്ത്രി പി.പ്ര​സാ​ദ് നിലവിളക്കുകൊ​ളു​ത്തി. ജി​ല്ലാ പ്ര​സി​ഡന്റ് എൻ.സു​ന്ദ​രേ​ശൻ സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. മ​ന്ത്രി പി. പ്ര​സാ​ദ് , മാ​വേ​ലി​ക്ക​ര എം​.എൽ​.എ എം.എ​സ്.അ​രുൺ കു​മാർ, പ്ര​മോ​ദ് നാ​രാ​യ​ണൻ എം.എൽ.എ , എ​സ്.ര​ജ​നി ,ബി.വി​നോ​ദ് ,ആർ.സു​ജ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി പി.രാ​മ​ച​ന്ദ്രൻ ഉ​ണ്ണി​ത്താൻ, ക​മ്മി​റ്റി അം​ഗം ജി. ജ​നാർ​ദ്ദ​നൻ ആ​ചാ​രി, ജോർ​ജ്ജ് വർ​ഗീസ്, പി.അ​ര​വി​ന്ദാ​ക്ഷൻ പി​ള്ള, പി.കൃ​ഷ്​ണൻ ഉ​ണ്ണി​ത്താൻ, പ്രൊ​ഫ.ജി.ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള , കെ.ര​വീ​ന്ദ്രൻ,സി.ടി.മോ​ഹ​നൻ,കെ.തു​ള​സി​യ​മ്മ,ജി.ക​മ​ല​മ്മ,കെ.പി.ര​വീ​ന്ദ്രൻ തു​ട​ങ്ങി​യ​വർ സ്വീ​ക​ര​ണ പ​രി​പാ​ടി​കൾ​ക്ക് നേ​തൃ​ത്വം നൽ​കി. കെ.ജി.മാ​ധ​വൻ പി​ള്ള സം​ഘ​ട​നാ റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം എം.മൈ​തീൻ ക​ണ്ണ് വ​ര​ണാ​ധി​കാ​രി​യാ​യി പു​തി​യ ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.പ​ര​മേ​ശ്വ​രൻ പി​ള്ള ( പ്ര​സി​ഡന്റ്) ടി.ജി. ഗോ​പി​നാ​ഥൻ പി​ള്ള (സെ​ക്ര​ട്ട​റി) ജോർ​ജ് വർ​ഗീസ്, വേ​ണാ​ട്ട് (ഖ​ജാൻ​ജി ) കെ.പി.ര​വീ​ന്ദ്രൻ ,കെ.ഉ​ണ്ണി​കൃ​ഷ്​ണൻ ഉ​ണ്ണി​ത്താൻ, പ്രൊ​ഫ.പി.ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള (വൈ​സ് പ്ര​സി​ഡന്റു​മാർ ) കെ.രാ​ജൻ, ജി.ക​മ​ല​മ്മ, സി.ടി.മോ​ഹ​നൻ (ജോ.സെ​ക്ര​ട്ട​റി​മാർ ) എ​ന്നി​വ​ര​ട​ങ്ങി​യ 21 അം​ഗ ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.