
പന്തളം : പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കവിതാ കളരിയും രചനാ ശില്പശാലയും നടത്തി. രക്ഷാധികാരി കെ.എൻ.ജി.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്. മീരാസാഹിബ്,
കവി അടൂർ രാമകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഗിരിധർ, ദേവനാരായണൻ, ഗൗരിനന്ദ എന്നിവർ നൽകിയ ചെസ്, ലൂഡോ ബോർഡുകൾ, ബിസിനസ് ബോർഡ് എന്നിവ രക്ഷാധികാരി ഏറ്റുവാങ്ങി. കെ.ജി.ഗോപിനാഥൻനായർ, പി.ജി.രാജൻബാബു, സന്തോഷ്.ആർ, ടി.ശാന്തകുമാരി, ഒ.പ്രദീപ്, ടി.എസ്.ശശിധരൻ, എം.രതീഷ് കുമാർ, അശ്വിൻ, മിഥുൻ, അർജുൻ എന്നിവർ സംസാരിച്ചു.