പ​ന്ത​ളം: പെ​രു​മ്പു​ളി​ക്കൽ സ്‌​നേ​ഹി​തർ കൂ​ട്ടാ​യ്​മ​യു​ടെ 3​-ാം വാർ​ഷി​കാ​ഘോ​ഷ​വും മ​ക​ര​വി​ള​ക്കു മ​ഹോ​ത്സ​വ​വും ഭൂ​മി ദാ​നം, ഗു​രു​വ​ന്ദ​നം, അ​നു​മോ​ദ​ന ച​ട​ങ്ങ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ആ​ഘോ​ഷി​ച്ചു. പെ​രു​മ്പു​ളി​ക്കൽ ദേ​വ​രു ക്ഷേ​ത്രാ​ങ്ക​ണ​ത്തിൽ ന​ട​ന്ന സ​മ്മേ​ള​നം പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എ​സ്.രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ക​യ​റി കി​ട​ക്കാൻ ഒ​രു തു​ണ്ടു​ഭൂ​മി​പോ​ലും ഇ​ല്ലാ​തി​രു​ന്ന നിർ​ദ്ധ​ന​രാ​യ ര​ണ്ട് കു​ടും​ബ​ങ്ങൾ​ക്ക് അ​രു​വി​ക്ക​ര സ​രോ​ജി​നി ദേ​വി സൗ​ജ​ന്യ​മാ​യി നൽ​കി​യ ഭൂ​മി​യു​ടെ ആ​ധാ​രം കൈ​മാ​റ്റം ചെ​യ്​തു. റി​ട്ട​യേർ​ഡ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.എൻ.ഹ​രി ബാ​ലൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.കെ സു​രേ​ഷ്, ഉ​ഷാ​മ​ധു , എൽ.മി​നി, ജ​യ​ശ്രീ എ​ന്നി​വർ സം​സാ​രി​ച്ചു .മു​തിർ​ന്ന അ​ദ്ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​യ ഗു​രു​വ​ന്ദ​നം ഇ​തോ​ടൊ​പ്പം ന​ട​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ പി.എ​ച്ച്.ഡി നേ​ടി​യ​വ​രെ​യും ക​ഴി​ഞ്ഞ വർ​ഷ​ങ്ങ​ളിൽ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളിൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും 10, പ്ലസ്ടൂ പ​രീ​ക്ഷ​ക​ളിൽ മി​ക​ച്ച വി​ജ​യം നേടിയ കു​ട്ടി​ക​ളേ​യും ആ​ദ​രി​ച്ചു. ക്യാ​ഷ് അ​വാർ​ഡും , മൊ​മ​ന്റോ​യും, മിഠാ​യി​യും നൽ​കി. ഒ​രു വി​ദ്യാർ​ത്ഥി​ക്ക് സൈ​ക്കിൾ സ​മ്മാ​നി​ച്ചു. ഏ​ഷ്യാ ബു​ക്ക് ഒ​ഫ് അ​വാർ​ഡു ജേ​താ​വാ​യ നി​ധി​യ​യെ അ​നു​മോ​ദി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഡോ​ക്ടർ കോ​ഴി​ക്കോ​ട് പ്ര​ശാ​ന്ത് വർ​മ്മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മാ​ന​സ​ജ​പ​ല​ഹ​രി എ​ന്ന പ​രി​പാ​ടി​യും ന​ട​ത്തി.