 
പന്തളം : കുടുംബ ബന്ധങ്ങൾ ദൃഢമായാലെ സാമൂഹ്യ പുരോഗതി കൈവരിക്കാനാകു എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. തുമ്പമൺ മാമ്പിലാലി സഹൃദയ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പല വീടുകളിലും പരസ്പരം സംസാരിക്കാൻ സമയം ഇല്ലാത്ത സ്മാർട്ട്ഫോൺ മാത്രം നോക്കി അതിലൂടെ അവർ ലോകവിവരങ്ങൾ അറിയുകയും പങ്ക് വെയ്ക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇത് മാറണമെന്നും ബന്ധങ്ങൾ കൂടുതൽ ദൃഢമായാലേ ഉയർച്ച സാദ്ധ്യമാവുകയുള്ളു എന്നും ചിറ്റയം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് സൈമൺ ജോർജ് അദ്ധ്യക്ഷനായിരുന്നു. തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ മുഖ്യപ്രഭാഷണം നടത്തി. സാംകുട്ടി പി.ജി, മാത്യു എൻ.ഗീവർഗീസ്, എം.ടി തോമസ്, കുഞ്ഞുമോൾ വിനു, എം.കെ തോമസുകുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ലോഗോ പ്രകാശനം സി.നി ആർട്ടിസ്റ്റ് സജിൻ ജോൺ നിർവഹിച്ചു.