
മണ്ണടി : അടൂർ - ചൂരക്കോട് - ദേശക്കല്ലുംമൂട് - കൊട്ടാരക്കര ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ചൂരക്കോട്, മുടിപ്പുര, ദേശക്കക്കല്ലുംമൂട് കൊട്ടാരക്കര വഴി സർവീസ് നടത്തിയിരുന്ന ബസ് അടൂർ, കൊല്ലം, തിരുവനന്തപുരം മേഖലയിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരുന്നു. അടൂർ ഡിപ്പോയിൽ മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസാണിത്. ഒട്ടനവധി നിവേദനം അധികാരികൾക്ക് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. യാത്രാക്ലേശം പരിഹരിക്കാൻ ബസ് സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് മണ്ണടി പൈതൃകസംരക്ഷണ സമിതി ആവശ്യപ്പെട്ടു.