അടൂർ : ചേന്നം പള്ളി ശ്രീ ഭദ്രാ-ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 30ന് ആറാട്ടോട് കൂടി സമാപിക്കും. ഇന്ന് രാവിലെ 8ന് ഭാഗവത പാരായണം, രാത്രി 7ന് നാമാർച്ചന, 25ന് രാത്രി 7ന് ഭജന, 26ന് രാവിലെ 8ന് നാരായണീയ പാരായണം. രാത്രി 7ന് നാമാർച്ചന, 27ന് രാത്രി 7ന് അധ്യാത്മിക പ്രഭാഷണം 28ന് രാത്രി 7ന് സൗന്ദര്യ ലഹരി പാരായണം . 29ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം. രാത്രി 7ന് ചാക്യാർ കൂത്ത്, 9.30ന് പള്ളിവേട്ട, 30ന് വൈകിട്ട് 3.30ന് ആറാട്ടെഴുന്നെള്ളത്ത്, രാത്രി 8.30ന് കൊടിയിറക്ക്.