 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ 1128-ാം എൻ.എസ്.എസ് കരയോഗത്തിന്റെ പുതുക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ നിർവഹിച്ചു. യുണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്, യൂണിയൻ കമ്മിറ്റി അംഗം ആർ.അജിത്ത് കുമാർ, കരയോഗം പ്രസിഡന്റ് രാജശേഖരൻ നായർ.ടി.സി, സെക്രട്ടറി കെ.കെ.ജയരാമൻ, വാർഡംഗം പുഷ്പ കുമാരി മൂരിത്തിട്ട, യൂണിയൻ പ്രതിനിധിയും പഞ്ചായത്തംഗവുമായ സജു ഇടക്കല്ലിൽ എന്നിവർ പങ്കെടുത്തു.