പന്തളം: വാരാന്ത്യ ലോക് ഡൗൺ സമാന നിയന്ത്രണങ്ങളുടെ ഭാഗമായി പന്തളത്ത് ഞായറാഴ്ച പൊലീസ് പരിശോധനകൾ കർശനമാക്കി. ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് മതിയായ കണം ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിനാണ് 5 പേരുടെ പേരിൽകേസ്' എം.സി റോഡിലും മറ്റ് ഉപ റോഡുകളിലും വാഹന പരിശോധനകൾ രാവിലെ ആരംഭിച്ചു. വിവാഹ പാർട്ടി ഉൾപ്പെടെ അത്യാവശ്യ സർവീസുകൾ നടത്തി മാർക്കറ്റുകൾ വിജനമായിരുന്നു. ചില വ്യാപാരസ്ഥാപനങ്ങളും തുറന്നു യെങ്കിലും ആളുകൾ എത്താതിരുന്നതിനാൽ ഉച്ചയോടെ അടച്ചു. പന്തളം സി.ഐ. എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ കർശനമായ പരിശോധവ്യപകമായി നടത്തി.