 
ചെങ്ങന്നൂർ: ധീര സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാമത് ജയന്തി ആഘോഷം നടത്തി. ബി.ജെ.പി മുളക്കുഴ വടക്ക് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.മനീഷ് കുമാർ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശരത്ത് ശ്യാം, വിനിജ സുനിൽ, പി.ജി പ്രിജിലിയ, ലതാ തുളസി, വി.എൻ സുരേന്ദ്രൻ, അനൂപ് പള്ളിക്കൽ, ആർ.രഹിത്, രഘുഉത്തമദാസ് എന്നിവർ പ്രസംഗിച്ചു.