ചെങ്ങന്നൂർ: കർണാടക ചീഫ് സെക്രട്ടറിയും, മന്ത്രിയും, വൈ.എം.സി.എ. ദേശീയ പ്രസിഡന്റുമായിരുന്ന ജെ. അലക്സാണ്ടറെ വൈ.എം.സി.എ. ചെങ്ങന്നൂർ സബ് റീജിയൺ അനുസ്മരിച്ചു. സബ് റീജിയൺ ചെയർമാൻ ജേക്കബ് വഴിയമ്പലത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ കൺവീനർ ജാജി എ.ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വർഗീസ് കരിക്കലാൻ, റിജോഷ് ഫിലിപ്പ്, ജിജി എബ്രഹാം, ടിടി.എം. വർഗീസ്, സി.കെ.സജു, കെ.ഐ. കൊച്ചിട്ടി, ജോസഫ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.