 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി ദേവിക്ക് പൊങ്കാല അർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ പൊങ്കാലയ്ക്ക് നിലവിളക്കു തെളിയിച്ചു. പണ്ഡാരഅടുപ്പിൽ ഒരുക്കിയ പൊങ്കാല നേദിക്കൽ ക്ഷേത്രം മേൽശാന്തി അനീഷ് പറുവശേരി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, വനിതാസംഘം മേഖലാ പ്രതിനിധി മോനിയമ്മ പൊടിയാടി, ശാഖാ പ്രസിഡന്റ് ഡി.സുധീഷ്, സെക്രട്ടറി വി.എസ് സുബി, വൈസ് പ്രസിഡന്റ് ചക്രപാണി, യൂണിയൻ കമ്മിറ്റിയംഗം ശിവദാസൻ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 9ന് ഗുരുദേവ കൃതികളുടെ ആലാപനം. 10ന് കലശാഭിഷേകം. 25ന് ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 8ന് ഗുരുഭാഗവത പാരായണം 10ന് കലശാഭിഷേകം എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.