കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 10 ദിവസം നീളുന്ന ഉത്സവം ഫെബ്രുവരി ഒന്നിന് ആറാട്ടോടെ സമാപിക്കും. ഞായറാഴ്ച രാവിലെ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി ശ്രീനിവാസൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റിന് ദേവസ്വം തിരുവാഭരണം കമ്മീഷണർ എസ്.അജിത്കുമാർ, അഡ്.ഓഫീസർ ജി.ബിനു, ജി.അരുൺകുമാർ, ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് എൻ.എസ്.രാജേന്ദ്രബാബു, സെക്രട്ടറി കെ.പി.അശോകൻ, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ഉപദേശക സമതി ഭാരവാഹികളായ കെ.കെ.രാധാമണിയമ്മ, വേണു പനവേലിൽ, ബാബുരാജ് മാലേത്ത്, മനോജ് മാധവശേരിൽ, ഗോപാലകൃഷ്ണൻനായർ, ജയശ്രീ വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി. കാെവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രാചാര ചടങ്ങുകളും ക്ഷേത്ര കലകളും മാത്രമാണ് ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നത്.