24-chittayam
തു​മ്പ​മൺ മാ​മ്പി​ലാ​ലി സ​ഹൃ​ദ​യ റ​സി​ഡൻ​സ് അ​സോ​സി​യേ​ഷ​ന്റെ ഉ​ദ്​ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്​പീ​ക്കർ ചി​റ്റ​യം ഗോ​പ​കു​മാർ നിർ​വ​ഹി​ക്കുന്നു

പ​ന്ത​ളം :​ തു​മ്പ​മൺ മാ​മ്പി​ലാ​ലി സ​ഹൃ​ദ​യ റ​സി​ഡൻ​സ് അ​സോ​സി​യേ​ഷ​ന്റെ ഉ​ദ്​ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്​പീ​ക്കർ ചി​റ്റ​യം ഗോ​പ​കു​മാർ നിർവഹിച്ചു. പ​ര​സ്​പ​രം സം​സാ​രി​ക്കാൻ സ​മ​യം ഇ​ല്ലാ​തെ സ്​മാർ​ട്ട്‌​ഫോൺ മാ​ത്രം നോ​ക്കി ലോ​ക​വി​വ​ര​ങ്ങൾ അ​റി​യു​ക​യും പ​ങ്ക് വെ​യ്​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​തിയാണെന്നും ഇത് മാ​റ​ണ​മെ​ന്നും ചി​റ്റ​യം പറഞ്ഞു. അ​സോ​സി​യേ​ഷൻ പ്ര​സി​ഡന്റ് സൈ​മൺ ജോർ​ജ് അദ്ധ്യക്ഷ​നാ​യി​രു​ന്നു. തു​മ്പ​മൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് റോ​ണി സ​ഖ​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​കു​ട്ടി പി.ജി, മാ​ത്യു എൻ.ഗീ​വർ​ഗീ​സ്, എം.ടി തോ​മ​സ്, കു​ഞ്ഞു​മോൾ വി​നു, എം.കെ തോ​മ​സു​കു​ട്ടി തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം സി​നിമ ആർ​ട്ടി​സ്റ്റ് സ​ജിൻ ജോൺ നിർ​വഹി​ച്ചു.