 
മല്ലപ്പള്ളി: ട്രാൻസ്ഫോർമർ അപകടഭീഷണിയാകുന്നു. വാളക്കുഴി - ഇടയ്ക്കാട് റോഡിൽ തെള്ളിയൂർ ശാലേം മർത്തോമ്മാ പള്ളിയ്ക്ക് സമീപത്തെ 110 കെബി ട്രാൻസ്ഫോർമറാണ് അപകടഭീഷണി ഉയർത്തി കാടുകയറിയ നിലയിൽ ഉള്ളത്. വെണ്ണിക്കുളം കെ.എസ്.ഇ ബി യുടെ പരിതിയിൽപ്പെടുന്നതാണ് ട്രാൻസ്ഫോർമർ. പ്രദേശത്ത് കാട് വെട്ടുകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വൻ അപകടം പതിയിരിക്കുന്ന ട്രാൻസ്ഫോർമറിലെ കാട് നീക്കം ചെയ്യുന്നില്ല. ട്രാൻസ്ഫോമറിന് സംരക്ഷണവേലി നിർമ്മിക്കുന്നതിന് അധികൃതർ ഉടൻ നടപടി സ്ഥീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.