road
വാളുവെട്ടുംപാറ റോഡ് ടാർ ഇളകിയ ഭാഗം

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ ഒന്നാം വാർഡിൽപ്പെടുന്ന വാളുവെട്ടുംപാറ - പത്തനംതിട്ട റോഡിലെ ടാർ ഇളകി റോഡ് തകർന്നു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ യാത്രാക്ലേശം രൂക്ഷമാണ്. അപടങ്ങൾ പതിവായ റോഡിൽ പരാതി പറഞ്ഞിട്ടും അധികൃത‌ർ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

പത്തനംതിട്ട വെട്ടിപ്രം റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡാണിത്. ഇതുവഴി ചുരുളിക്കോട് ഭാഗത്തേക്കും സഞ്ചരിക്കാം. ഇറക്കമായതിനാൽ ഇരുചക്രവാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. 70 മീറ്റർ ഇടവിട്ട് ഈ റോഡിൽ ടാർ മാറി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ വലിയ കുഴി തന്നെയുണ്ട്. നിറയെ വളഞ്ഞ് പോകുന്ന റോഡിൽ ചിലയിടങ്ങളിൽ ചരലുകൾ നിറഞ്ഞിരിക്കുകയാണ്. ടാർ ഇളകി മെറ്റലുകളും റോഡിന് നടുക്കായി കിടപ്പുണ്ട്. വീതികുറഞ്ഞ റോഡായതിനാൽ രണ്ട് വാഹനങ്ങൾ ഒരേ സമയം വന്നാൽ കടന്നുപോകാൻ കഴിയില്ല. റോഡിന്റെ ഒരു വശം മാത്രം നേരെ ആയതിനാൽ ഇരു വശങ്ങളിൽ നിന്നും ഒരേ സ്ഥലത്ത് കൂടി വാഹനങ്ങൾ എത്തുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.

" റോഡ് തകർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്ത ഫണ്ട് ലഭിക്കുമ്പോൾ റോഡിന്റെ പുനരുദ്ധാരണം പരിഗണിക്കും. "

ശോഭ കെ.മാത്യു

(വാർഡ് കൗൺസിലർ)

70 മീറ്റർ ഇടവിട്ട് കുഴി