അടൂർ: പയ്യനല്ലൂർ, ചെറുകുന്നം സബ് കനാലുകൾ തുറന്ന് വിട്ട് കാർഷികമേഖലയെ രക്ഷിക്കണമെന്ന് പഴകുളം പടിഞ്ഞാറ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള കർഷക സ്വാശ്രയസംഘം കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത വരൾച്ചയെ തുടർന്ന് പഴകുളം, ആലുംമൂട്, ചാല, പുള്ളിപ്പാറ, തെങ്ങിനാൽ പ്രദേശങ്ങളിലെ കാർഷികവിളകൾ കരിഞ്ഞുണങ്ങുകയാണ്. കനാൽ ജലംലഭ്യമാക്കിയാൽ മാത്രമേ കർഷകർക്ക് രക്ഷയുള്ളൂ എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.