
അടൂർ : ഏറത്ത് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാത്ത നടപടിയിലും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിലും ബി. ജെ. പി ഏറത്ത് ഏരിയാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഏരിയാ പ്രസിഡന്റ് ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി. ജെ. പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അരുൺ താന്നിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ വേണുഗോപാൽ, ശ്രീരേഖ, രമണൻ, ദീപാരാജ്, രാധാകൃഷ്ണപിള്ള, രതീഷ്, സുനിൽ, ശിൽപ്പ, ഹരികൃഷ്ണൻ, ഹരികുമാർ, ബിജു, വിഷ്ണു, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.