 
ചെങ്ങന്നൂർ: കോടുകുളഞ്ഞി സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ പളളിയുടെ പ്രതിഷ്ഠാ കൂദാശ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും, പത്തനംതിട്ട മുൻ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും നടത്തി. തുടർന്നു നടന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുവനീർ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഫാ.ഫ്രാൻസിസ്, കോടുകുളഞ്ഞി, പ്രകാശഗിരി ഓർത്തഡോക്‌സ് പള്ളിയിലെ ഫാ.എബി സി.ഫിലിപ്പ്, ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിളള, പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബീന മാത്യു, ഏഴാം വാർഡ് മെമ്പർ ബിനി ജോസഫ്, ഫാ.റോബർട്ട് പാലവിളയിൽ, കെ. വി.തോമസ് എന്നിവർസംസാരിച്ചു.