അടൂർ : പന്നിശല്യം കൊണ്ട് കൃഷി ഉപേക്ഷിക്കേണ്ടി വന്ന കർഷകർക്ക് ആശ്വാസമായി ഏറത്ത് ഗ്രാമപഞ്ചായത്ത് . കൃഷിയിടത്തിനു ചുറ്റും വേലി സ്ഥാപിക്കാൻ കർഷകർക്ക് സഹായം നൽകുന്ന പദ്ധതിക്ക് ഏറത്ത് ഗ്രാമപഞ്ചായത്ത് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഇതിനായി 17 ലക്ഷം രൂപയാണ് അനുവദിച്ചത്. പന്നിശല്യം കൂടുതലുള്ള മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടത്തിനു ചുറ്റും ഇരുമ്പ് പൈപ്പോ സിമന്റ് കൊണ്ടുള്ള തൂണോ നാട്ടി അതിൽ കട്ടിയുള്ള നെറ്റ് സ്ഥാപിക്കും. ഏറത്ത് കൃഷിഭവൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അൻപതിനായിരം രൂപവരെ ഒരു കർഷകന് സബ്സിഡിയായി ലഭിക്കും.